കോവിഡ് 19: സംസ്ഥാനത്ത് 18,011 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി; പുതുതായി ആര്‍ക്കും രോഗമില്ല

Jaihind News Bureau
Tuesday, March 17, 2020

തിരുവനന്തപുരം:  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേര്‍ കോവിഡ് 19 നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 65 പേരെ ആശുപത്രിയിലും 5372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 4353 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ള 2467 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ ലഭ്യമായ 1807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 24 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

teevandi enkile ennodu para