നിർഭയകേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും

Jaihind News Bureau
Tuesday, January 28, 2020

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദയാഹർജി നിരസിച്ചത് ചോദ്യം ചെയ്ത് നിർഭയകേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. മുകേഷിന്റെ അപേക്ഷയ്ക്ക് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് പ്രതിയുടെ അഭിഭാഷക അഞ്ജന പ്രകാശ് വാദിച്ചു. രാഷ്ട്രപതിയുടെ തീരുമാനങ്ങൾ മാനുഷിക പരിഗണനക്ക് വിധേയമാണെന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും അഭിഭാഷക പറഞ്ഞു. എന്നാൽ ദയ ഹർജി തിടുക്കത്തിൽ തീർപ്പാക്കി എന്ന വാധത്തെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത എതിർത്തു. രാഷ്ട്രപതിയുടെ ഇഷ്ടപ്രകാരം ഇക്കാര്യം തീരുമാനിക്കുകയെന്നത് അദ്ദേഹത്തിന്റെ അവകാശമാണ് എന്നും സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചു.