മാസപ്പടി കേസ് ഇന്ന് വീണ്ടും പരിഗണിക്കും; മുഖ്യമന്ത്രിക്കും മകള്‍ക്കും നിർണായകം

 

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ മാത്യു കുഴൽനാടൻ ഇന്ന് കൂടുതൽ വിശദീകരണം കോടതിയിൽ നൽകിയേക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്ന വേളയിൽ കോടതി ഏതാനും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹര്‍ജി. ഇത് കോടതി നേരിട്ട് അന്വേഷിക്കണം എന്ന ആവശ്യമാണ് മാത്യു കുഴൽ നാടൻ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ ടി. വീണ എന്നിവർ ഉള്‍പ്പെടെ ഏഴു പേർക്കെതിരെയാണ് മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്.

Comments (0)
Add Comment