കാപ്പന്‍ സമാധാനം തകർത്തതിന് തെളിവില്ല ; കുറ്റം ഒഴിവാക്കി മഥുര കോടതി

Jaihind Webdesk
Wednesday, June 16, 2021

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റു മൂന്നു പേർക്കുമെതിരെ ഉത്തർ പ്രദേശ് പോലീസ് ചുമത്തിയ ചില കുറ്റങ്ങൾ കോടതി റദ്ദാക്കി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് തെളിവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി മഥുര കോടതി ഒഴിവാക്കിയത്. ജാമ്യം ലഭിക്കാവുന്ന ക്രിമിനൽ നടപടിക്രമം 107,116,151 വകുപ്പുകളാണ് റദ്ദാക്കിയത്.

കുറ്റം ചുമത്തി ആറ് മാസം കഴിഞ്ഞിട്ടും തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി.എന്നാൽ, കാപ്പനെതിരെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല. കാപ്പനോടൊപ്പം അറസ്റ്റിലായ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കി.