ജവഹർലാൽ നെഹ്റു സർവകലാശാലയിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസിൽ കനയ്യകുമാറിനും മറ്റ് വിദ്യാർത്ഥികൾക്കുമെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല. ദില്ലി സർക്കാരിന്റെ അനുവാദം വാങ്ങിക്കാതെ കുറ്റപത്രം സമർപ്പിച്ച പൊലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസിൽ കനയ്യകുമാർ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്കെതിരെ പൊലീസ് സമർപ്പിച്ച കുറ്റപത്രം ദില്ലി ഹൈക്കോടതി സ്വീകരിച്ചില്ല. ദില്ലി സർക്കാരിന്റെ അനുവാദം വാങ്ങാതെ കുറ്റപത്രം സമർപ്പിച്ചത്തിലാണ് ഇത് സ്വീകരിക്കാൻ കോടതി വിസമ്മതിച്ചത്. ദില്ലി സർക്കാരിന്റെ അനുവാദം വാങ്ങിക്കാത്തതിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ദില്ലി സർക്കാരിന്റെ ലീഗൽ വകുപ്പിൽ നിന്നും നിങ്ങൾക്ക് അനുവാദം ലഭിച്ചിട്ടില്ല. അനുവാദം ലഭിക്കാതെ എന്തിനാണ് കുറ്റപത്രം സമർപ്പിച്ചത് എന്ന് പൊലീസിനോട് കോടതി ചോദിച്ചു. എന്നാൽ സർക്കാരിൽ നിന്നും പത്ത് ദിവസത്തിനകം അനുമതി ലഭിക്കും എന്നതായിരുന്നു പൊലീസിന്റെ മറുപടി.
കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർ ഉൾപ്പടെ പത്ത് വിദ്യാർത്ഥിൾക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 1200 പേജുള്ള കുറ്റപത്രമായിരുന്നു പൊലീസ് സമർപ്പിച്ചത്.