ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സംസ്‌കാരം നടന്നു. നിഗംബോധ് ഘട്ടിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. സംസ്‌കാര ചടങ്ങുകള്‍ക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക് പുറപ്പെട്ടിരുന്നു. അവിടെ ചെന്നതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.
മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായതിനു ശേഷം മൃതദേഹം വിലാപയാത്രയായി നിഗംബോധ് ഘട്ടിലേക്ക് പുറപ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യന്‍ പ്രസിഡന്‍റ് ദ്രൗപദി മുർമു, സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ളവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.