പാലാ ജനവിധി : വോട്ടെണ്ണൽ പുരോഗമിക്കുന്നു

Jaihind News Bureau
Friday, September 27, 2019

പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ 8ന് പാലാ കാർമൽ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. തപാൽ വോട്ട് എണ്ണിയപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു: 6–6. 3 വോട്ടുകള്‍ അസാധുവായിരുന്നു. സര്‍വ്വീസ് വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. പൊതു നീരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍റെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.

എൽഡിഎഫിന്‍റെ മാണി സി.കാപ്പൻ ലീഡ് ചെയ്യുന്നു.

മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ.