തന്നെ ആക്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ ജനപ്രതിനിധി: സി.ഒ.ടി നസീര്‍

കണ്ണൂര്‍: തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ ജനപ്രതിനിധിയെന്ന് വടകരയിലെ സ്വതന്ത്രനായി മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീര്‍. തെരഞ്ഞെടുപ്പിന് ശേഷം തലശ്ശേരിയിലെ ജനപ്രതിനിധി ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിനു പിന്നില്‍ രണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പങ്കും അന്വേഷിക്കണം.
നസീറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും വടകരയിലെ സ്ഥാനാര്‍ഥിയായിരുന്ന പി.ജയരാജനും പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആക്രമണത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലായത്.

shamseercpmAttackCPIMp jayarajanvadakaraCOT Naseer
Comments (0)
Add Comment