വഴിയോര വിശ്രമകേന്ദ്രപദ്ധതിയില്‍ അഴിമതി ; സർക്കാർ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നു ; ആരോപണവുമായി രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, October 7, 2020

 

തിരുവനന്തപുരം:  സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമകേന്ദ്രപദ്ധതിയില്‍ അഴിമതിയെന്ന് അദ്ദേഹം ആരോപിച്ചു. ‘റെസ്റ്റോപ്’ എന്ന പേരിലാണ് പദ്ധതി. നോര്‍ക്കയുടെ കീഴില്‍ സ്വകാര്യ കമ്പനി രൂപീകരിച്ചാണ് അഴിമതി. ഇതില്‍ 74 ശതമാനം ഓഹരി സ്വകാര്യവ്യക്തികള്‍ക്കാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യവ്യക്തികളിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് ഐ.ഒ.സി മുന്നോട്ടുവന്നിട്ടും നല്‍കിയില്ല. പദ്ധതിയുടെ ധാരണാപത്രം  സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ റവന്യു മന്ത്രിയുടെ അഭിപ്രായം എന്താണെന്നും പദ്ധതി ഡയറക്ടർ ബോർഡിലേക്ക് ഡയറക്ടർമാരെ  തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം എന്താണെന്നും വ്യക്തമാക്കണം. പദ്ധതിക്ക് ക്യാബിനറ്റിന്‍റെ അംഗീകാരമുണ്ടോ ? പദ്ധതി നടത്തിപ്പിന് ഐ.ഒ.സി മുന്നോട്ടുവന്നിട്ടും നല്‍കാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.