ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം ; എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ സിപിഐ അംഗങ്ങള്‍

Jaihind Webdesk
Tuesday, August 24, 2021

ഇടുക്കി : സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും സജീവമാകുന്നു. മൂന്നാര്‍ ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് അഴിമതി ആരോപണം. എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയത്.

വ്യാജ പട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയെന്നാണ് ആരോപണം. ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിര്‍മ്മാണത്തിനെതിരെയാണ് പരാതി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് സിപിഐ മെമ്പര്‍മാര്‍ ബാങ്ക് ഭരണസമിതിക്ക് കത്ത് നല്‍കി. കത്തിന്‍റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.