യുഎഇയില്‍ വാഹന രജിസ്‌ട്രേഷന്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് പിഴ കൂടാതെ പുതുക്കാം

ദുബായ് : യുഎഇയില്‍ വാഹന രജിസ്‌ട്രേഷന്‍ പിഴ കൂടാതെ പുതുക്കാമെന്ന് പുതിയ നിയമം. ഇതനുസരിച്ച്, അടുത്ത മൂന്നു മാസത്തേയ്ക്ക് പിഴ കൂടാതെ വാഹന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് മാസം 22 ഞായറാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തിലാകും. കൊറോണ ആശങ്കകളുടെ പശ്ചാത്തലത്തില്‍, ഉപഭോക്താക്കളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിര്‍ദേശം. ഇതോടെ,  പരിശോധനയ്ക്കായി വാഹനം ഹാജരാക്കേണ്ടതില്ല. ഒപ്പം, പിഴ കൂടാതെ ഗവര്‍മെന്റ് തന്നെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുതുക്കി തരും.

Comments (0)
Add Comment