രാജ്യത്ത് കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു. പഞ്ചാബ്, ഒഡിഷ, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പുതിയ കൊവിഡ് 19 പോസിറ്റീവ് ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 62 പേർക്കാണ് കൊവിഡ് 19 മൂലം ജീവൻ നഷ്ടമായത്. രാജ്യത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 3082 ആയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് 17000 കോടിയുടെ കേന്ദ്ര സഹായത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
സ്വദേശത്തേക്കു പോകാന്‍ ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹി ആനന്ദ് വിഹാറില്‍ തടിച്ചുകൂടിയതും നിസാമുദീനിലെ സമ്മേളനവും കൊറോണ വൈറസ് വ്യാപനം വര്‍ധിപ്പിച്ചെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
സൈന്യത്തിന്‍റെ ആറ് കൊറോണ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന 403 പേരെ വിട്ടയച്ചു. മുംബൈ, ജയ്‌സാല്‍മര്‍, ജോദ്പൂര്‍, ഹിന്ദോന്‍, മനേശ്വര്‍, മുംബൈ എന്നിവിടങ്ങളിലായി ആകെ 1737 പേരാണ് നിരീക്ഷണത്തിലുള്ളത്.