‘2-ഡിജി’ ; ഡി.ആർ.ഡി.ഒയുടെ കൊവിഡ് പ്രതിരോധമരുന്നിന് അനുമതി

Jaihind Webdesk
Saturday, May 8, 2021

 

ന്യൂഡൽഹി: കൊവിഡിനെതിരെ കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. കൊവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡിസിജിഐ മരുന്നിന്  അനുമതി നൽകിയത്.

ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ഡിആർഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. ചെറിയ പാക്കറ്റിൽ പൗഡർ രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കേണ്ടത്.