കോപ്പ ഇറ്റാലിയ : റോമയെ 7-1ന് തകർത്ത് ഫിയോറെന്‍റീന സെമിയില്‍

കോപ്പ ഇറ്റാലിയയിൽ റോമയ്ക്ക് വമ്പൻ തോൽവി. ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് റോമയെ തകർത്ത് ഫിയോറെന്‍റീന സെമിയിൽ കടന്നു. സെമി ഫൈനലിൽ മിലാൻ ആണ് ഫിയോറെന്റീനയുടെ എതിരാളികൾ.

കോപ്പ ഇറ്റാലിയയിൽ റോമയ്ക്ക് ഒരിക്കലും മറക്കാനാകത്ത ദിനമായിരുന്നു ഇന്നലെ. 40000 ഓളം വരുന്ന ആരാധകർക്ക് മുന്നിൽ ഒരു ദാക്ഷണ്യവും ഫിയോറെന്റീന കാണിച്ചില്ല. ഹാട്രിക്കുമായി ഫെഡറിക്കോ കീസയാണ് ഫിയോറെന്റീനയുടെ ജയത്തിനു ചുക്കാൻ പിടിച്ചത്.

ഇരട്ട ഗോളുകളുമായി ജിയോവാനി സിമിയോണിയും ഓരോ ഗോളുമായി മുറെലും മാർക്കോ ബേനസിയും മികച്ച് നിന്നു.

റോമയുടെ ആശ്വാസ ഗോൾ നേടിയത് കൊളറോവാണ്.  72 ആം മിനുട്ടിൽ ജക്കോ ചുവപ്പ് കണ്ടു കളം വിട്ടത് റോമയ്ക്ക് വൻ തിരിച്ചടിയായി. പത്ത് പേരുമായി പിന്നീട് കളിച്ച റോമാ രണ്ടു ഗോളുകൾ മാത്രമേ വഴങ്ങിയുള്ളു. ഇരു ടീമുകൾക്കും ഒരു കിരീട സാധ്യതയുണ്ടായിരുന്ന ടൂര്‍ണമെന്റായിരുന്നു കോപ്പ ഇറ്റാലിയ.

 

Coppa ItaliaFiorentina vs Roma
Comments (0)
Add Comment