കണ്ണൂര്‍ കണിച്ചാറില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കില്‍ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് ഈ മാസം 18ന് മേല്‍നടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീര്‍ഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആല്‍ബര്‍ട്ട്.