ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി : ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടി

കൊച്ചി : ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി . വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു.

ഇന്ധനവില തുടര്‍ച്ചയായി കൂടുന്നതിനിടെയാണ് പാചകവാതകത്തിനും വില വര്‍ധിച്ചത്. ഇന്ധനവില  ഇന്നും വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന്  37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് വർധിച്ചത്. ഡീസലിന് ഒമ്പത് ദിവസത്തിനിടെ രണ്ടര രൂപ വർധിച്ചു.

 

Comments (0)
Add Comment