പാകിസ്ഥാനോട് ചേർക്കപ്പെട്ട ഭാഗം ‘ആസാദ് കശ്മീർ’; ജലീലിന്‍റെ പരാമര്‍ശം വിവാദത്തില്‍

Jaihind Webdesk
Friday, August 12, 2022

 

തിരുവനന്തപുരം:  കെ.ടി ജലീലില്‍ എംഎല്‍എ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദത്തില്‍. പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. പാകിസ്ഥാനെ വെള്ള പൂശുന്നതാണ് ജലീലിന്‍റെ നിലപാടെന്നാണ് ഉയരുന്ന വിമർശനം.

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ വിവാദ ഭാഗം:

“പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്‍റെ ഭാഗം “ആസാദ് കശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്‍റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്‍റെ പൊതു സൈന്യമായി മാറി”