RSS-BJPപണപ്പിരിവിനെ വിമർശിച്ച് മുൻ സംഘപരിവാർ നേതാവ്; നേതാക്കൾ കോടികൾ മുക്കുന്നുവെന്നും വിമർശനം

ശബരിമല യുവതീപ്രവേശത്തെ തുടർന്ന് സംസ്ഥാനത്ത് കലാപാഹ്വാനം നൽകിയ ആർ.എസ്.എസ് – ബി.ജെ.പി നേതാക്കൾ ഇപ്പോൾ നടത്തുന്ന പണപ്പിരിവിനെ വിമർശിച്ച് മുൻ സംഘപരിവാർ നേതാവ് രംഗത്ത്. യുവതീപ്രവേശത്തെ അനുകൂലിച്ച് ആചാരങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സി.പി.എമ്മും വിശ്വാസികളോടൊപ്പമെന്ന വ്യാജേന രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബി.ജെ.പി-ആർ.എസ്.എസ്-സംഘപരിവാർ സംവിധാനങ്ങളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായിരുന്നു. ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ ശതം സമർപ്പയാമിയെന്ന പരിപാടിയുമായി ഇറങ്ങിയ ആർ.എസ്.എസ് – സംഘപരിവാർ നീക്കത്തിനെതിരെയാണ് മുൻ ആർ.എസ്.എസ് നേതാവും സംഘപരിവാർ സംഘടനയായ ക്രീഡാ ഭരതിയുടെ സംസ്ഥാന കമ്മറ്റിയംഗവുമായ കെ.വി രാജഗോപാൽ അതിരൂക്ഷ വിമർശനമുയർത്തുന്നത്.

2016 ൽ കണ്ണൂരിലെ മാർക്‌സിസ്റ്റ് അക്രമത്തിൽ ബിജെപിക്കാർക്ക് വേണ്ടി പിരിച്ച നൂറുകോടി രൂപ എവിടെയാണെന്നും രാജഗോപാൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ ചോദ്യമുയർത്തുന്നു. പല അക്രമങ്ങളും കണ്ണൂരിൽ സംഘപരിവാർ നേതാക്കൾ ആസൂത്രണം ചെയ്യുന്നതാണെന്ന വിമർശനവുമുണ്ട്. വലിയ പ്രാരണങ്ങളിലൂടെ പിരിച്ചെടുത്ത കോടികൾ നേതാക്കൾ പോക്കറ്റിലാക്കിയെന്നും ഇത് മനസിലായപ്പോഴാണ് 35 വർഷത്തെ സംഘപരിവാർ ബന്ധം ഉപേക്ഷിച്ചതെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു. സംഘ അണികളെ മണ്ടൻമാരെന്നു സംബോധന ചെതയ്തു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ആർ.എസ്.എസ് സംഘപരിവാർ സംഘടനകളുടെ പരിശോധനയും കണക്കുകളുമില്ലാത്ത പിരിവിനെ കുറിച്ച് വിശദവിവരണം നൽകുന്നത്. 2016 നവംബർ 3നേ ഇതുപോലെ പണം പിരിച്ചെടുക്കാൻ ഉണ്ടാക്കിയ ഒരു സമിതിയിൽ പരിവാർ സംഘടനയായ ക്രീഡാഭാരതിയുടെ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ അംഗമായിരുന്നു.

കണ്ണൂരിലെ മാർക്‌സിസ്റ്റ് അക്രമത്തിൽ ബിജെപിക്കാർക്ക് ജീവിക്കാൻ കഴിയുന്നില്ല എന്ന പ്രചരണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്താനും അത് വഴി കണ്ണൂർ ജില്ലയിലെ സംഘർഷ മേഖലയിലെ ബി.ജെ.പിക്കാർക്ക് കൊടുക്കാൻ വേണ്ടി 100 കോടി ലക്ഷ്യമിട്ട് പണപ്പിരിവ് നടത്താൻ ഈ കൺവെൻഷനിൽ ആഹ്വാനം ഉണ്ടായിയെന്നും രാജഗോപാൽ വിവരിക്കുന്നു. ലോകം മുഴുവൻ ഇന്ത്യൻ പണക്കാരിൽ നിന്നും മറ്റുമായി 100 കോടിക്കുമേൽ പണം ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കൾ പിരിച്ചെടുത്തുെവന്നും, ഈ തട്ടിപ്പിലൂടെ കുറച്ചു നേതാക്കൾ പല ബിസിനസിലും പാർട്ണർമാർ ആയതായിട്ടാണ് മനസിലായതെന്നും കുറിപ്പിൽ പറയുന്നു. വയനാട്ടിലും തമിഴ്‌നാട്ടിലുമായി നിരവധി സ്വത്തുക്കൾ ഇക്കൂട്ടർ സ്വന്തമാക്കിയെന്ന് പറയപ്പെടുന്നതായും ഇതിൽ വ്യക്തമാക്കുന്നു. പല സംസ്ഥാനങങ്ങളിലും പണപ്പിരിവ് നടത്തി കോടികൾ സമ്പാദിച്ച ഇവർ ഒരു രൂപ പോലും അക്രമത്തിന് ഇരയായവർക്കു കൊടുത്തില്ലെന്നും ഇതിന്‍റെ ഒരു തുടർച്ചയാണ് ശതം സമർപ്പയാമി പോലുള്ള തട്ടിപ്പുകളെന്നും കുറിപ്പിൽ രാജഗോപാൽ വ്യക്തമാക്കുന്നു.

മുമ്പ് സി.പി.എമ്മിന്‍റെ സുതാര്യതയില്ലാത്ത ബക്കറ്റ് പിരിവ് അടക്കമുള്ളതിനെതിരെയും വിവിധ തലങ്ങളിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു. ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ച് ആർ.എസ്.എസ് – സംഘപരിവാർ – ബി.ജെ.പ – സി.പി.എം കക്ഷികൾ ഇതിന്‍റെ മറവിൽ സമാഹരിക്കുന്ന കോടികൾ എവിടെ പോകുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്‌.

https://www.facebook.com/rajagopal.kunchinveettil/posts/1991582554244793

RSSbjprajagopal kunchin veettilfund fraud
Comments (0)
Add Comment