വിവാദ ഫേയ്സ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രനെതിരെ അച്ചടക്ക നടപടി

തൃശൂർ: പി ബാലചന്ദ്രന്‍ എം എല്‍ എയുടെ വിവാദ ഫേയ്സ്ബുക്ക് പോസ്റ്റില്‍ എംഎല്‍എയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജാണ് എംഎല്‍എക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി അറിയിച്ചത്. രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പി ബാലചന്ദ്രന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്‍റെ ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് പാര്‍ട്ടി സി പി ഐ വിലയിരുത്തല്‍.

 

Comments (0)
Add Comment