വിവാദ ശബ്ദരേഖ : സ്വപ്നയുടെ ചോദ്യംചെയ്യല്‍ വൈകും ; കോടതി അനുമതി വാങ്ങണമെന്ന് ക്രൈം ബ്രാഞ്ചിനോട് കസ്റ്റംസ്

Jaihind News Bureau
Friday, November 27, 2020

 

കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത് വന്ന കേസില്‍ സ്വപ്‌ന സുരേഷിന്‍റെ  ചോദ്യം ചെയ്യല്‍ വൈകും.  കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്ന് ക്രൈം ബ്രാഞ്ചിനോട് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റഡിയിലായതിനാല്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ കസ്റ്റംസ് അനുമതി നല്‍കില്ല. കസ്റ്റംസ് നല്‍കിയ മറുപടി ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

ഇതോടെ നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കാനാണ് സാധ്യത. കസ്റ്റംസ് സ്വപ്നയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്.