സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലുള്‍പ്പെടെ തീരുമാനം നാളെ

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.  നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയിരുന്ന പഞ്ചിംഗ് സമ്പ്രദായം വീണ്ടും പുനരാരംഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിങ്ങായിരിക്കും ഉടന്‍ നടപ്പാക്കുന്നത്. ബയോമെട്രിക് പഞ്ചിംഗും ഉടന്‍തന്നെ പുനഃസ്ഥാപിക്കാന്‍ ആലോചനയുണ്ട്.

Comments (0)
Add Comment