തിരുവനന്തപുരം: ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് കെഎസ്‌യു നേതാക്കളെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്‍റെ അപേക്ഷ കോടതി തള്ളിയത് സർക്കാരിൻ്റെയും പോലീസിൻ്റെയും ധാർഷ്ട്യത്തിനും ധിക്കാരത്തിനും ലഭിച്ച മറുപടി എന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.
ബോധപൂർവം സമരത്തെ അടിച്ചമർത്തിയത് പോലീസാണ്. ജനാധിപത്യപരമായുള്ള പ്രതിപക്ഷ സമരങ്ങളെ അടിച്ചൊതുക്കാൻ ഗൂഢാലോചന നടത്തുന്നത് സർക്കാരും പോലീസുമാണെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. അനീതികൾക്കെതിരെ നിർഭയം പോരാട്ടം തുടരുമെന്നും കേരളാ പോലീസ് ഭരണവിലാസം സംഘമായി അധഃപതിച്ചെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച കോടതി നടപടി സ്വാഗതാർഹമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.