നാനാ പട്ടോലെയെ മഹാരാഷ്ട്ര സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുത്തു

Jaihind News Bureau
Sunday, December 1, 2019

മഹാരാഷ്ട്ര സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോലെയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചു. ബിജെപി സ്പീക്കർ സ്ഥാനാർത്ഥിയെ പിൻവലിച്ച സാഹചര്യത്തിലാണ് നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സഭയിൽ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തുകയായിരുന്നു.മന്ത്രിസഭാ വികസനവും ഇന്നുണ്ടായേക്കും.

2019 ഏപ്രിലിലെ തെരഞ്ഞടുപ്പ് വേളയില്‍ തിരുവനന്തപുരത്ത് ശശി തരൂരിന്‍റെ പ്രചരണത്തിനിടെ പാര്‍ട്ടി നിരീക്ഷകനായി മഹാരാഷ്ടയിലെ കോണ്‍ഗ്രസ് നേതാവായ നാനാ പട്ടോലെ എത്തിയിരുന്നു.