ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു

Jaihind Webdesk
Sunday, June 13, 2021

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് ഡല്‍ഹിയില്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹല്‍ദ്വാനി നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള അംഗമാണ്.

ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍ വെച്ചായിരുന്നു ഹൃദയാഘാതമുണ്ടായതെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് ദേവേന്ദര്‍ യാദവ് അറിയിച്ചു. ഇന്ദിരാ ഹൃദയേഷിന്‍റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.