ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് കത്തു നല്‍കി

പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തയച്ചു. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തോടെ നിയമസഭയില്‍ ബിജെപി സഖ്യത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ ന്യൂനപക്ഷമായെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ചൂണ്ടിക്കാട്ടി. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യ സ്ഥിതി വഷളാവുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ചന്ദ്രകാന്ത് കവ്‌ലേക്കര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. മനോഹര്‍ പരീക്കര്‍ നയിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ ന്യൂനപക്ഷമായിരിക്കുകയാണെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയാ തങ്ങളെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കണമെന്നും ചന്ദ്രകാന്ത് കവ്‌ലേക്കര്‍ കത്തില്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ സമയം ചോദിച്ചതായും ചന്ദ്രകാന്ത് കവ്‌ലേക്കര്‍ അറിയിച്ചു.

congressgoa assemblyGOA congress
Comments (0)
Add Comment