പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം പതിനൊന്ന് മണിക്ക് ഡൽഹിയിൽ എ ഐ സി സി ആസ്ഥാനത്ത്. അസുലഭ നിമിഷത്തിന് വേണ്ടി കാതോർത്ത് രാജ്യം മുഴുവൻ ഉള്ള കോൺഗ്രസ് പ്രവർത്തകർ. ബിജെപിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ പോന്നതും, പാർട്ടിയെ ഒറ്റക്കെട്ടോടെ നയിക്കാൻ പോന്നതുമായ നേതാവിനെ തന്നെയാകും കോൺഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് പരിഗണിക്കുക.
പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കോൺഗ്രസ് പ്രവർത്തക സമിതി 11 മണിക്കം എ ഐ സി സി ആസ്ഥാനത്ത് ചേരും. പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ സി എൽ പി നേതാക്കൾ, എഐസിസി സെക്രട്ടറിമാർ, പി സി സി പ്രസിഡന്റുമാർ, എംപിമാർ എന്നിവരോടും എ ഐ സി സി ആസ്ഥാനത്ത് എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാരുമായി കൂടി ആലോചനകൾ നടത്തിയതിന് ശേഷമെ അദ്ധ്യക്ഷനെ പ്രഖ്യാപിക്കു എന്ന് സംഘടനാ കാര്യ ചുമതല ഉള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം കൂടിയ പ്രവർത്തക സമിതിയിൽ ആണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിയാൻ സന്നദ്ധത അറിയിച്ചത്. തുടർന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ രാഹുൽ ഗാന്ധി തന്നെ നേതാക്കളോട് നിർദ്ദേശിച്ചു. ബിജെപിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ പോന്നതും , പാർട്ടിയെ ഒറ്റക്കെട്ടോടെ നയിക്കാൻ പോന്നതുമായ നേതാവിനെ തന്നെയാകും കോൺഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് പരിഗണിക്കുക. ആ അസുലഭ നിമിഷത്തിന് വേണ്ടി കാത്തിരിക്കുക ആണ് രാജ്യം മുഴുവൻ ഉള്ള കോൺഗ്രസ് പ്രവർത്തകർ.