കോണ്ഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ചേരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എഐസിസി ആസ്ഥാനത്താണ് യോഗം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുമായി മുന്നോട്ട് പോകാൻ കേന്ദ്രം തീരുമാനിച്ച സഹചര്യത്തിൽ തുടർ പ്രതിഷേധങ്ങൾ യോഗം ചർച്ച ചെയ്യും. ജെഎൻയു, ജാമിയ മിലിയ സർവകലാശാലകളിലെ അക്രമങ്ങൾ, കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ, ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് എന്നിവയും യോഗത്തിന്റെ പരിഗണനയിൽ വരും.