കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ചേര്‍ന്നു

Jaihind News Bureau
Saturday, August 10, 2019

ഇടക്കാല അധ്യക്ഷനെ തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി പ്രാഥമിക ചർച്ച നടത്തി. ചർച്ച ഇനിയും തുടരും.
രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം വിശാലമായ ചർച്ചയാണ് നടക്കുന്നത്. 5 മേഖലകളാക്കി തിരിച്ചുള്ള ചർച്ചയും നടന്നു .
കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ദക്ഷിണമേഖലയിലെ നേതാക്കളുമായി ചർച്ച നടത്താനുള്ള ചുമതല മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനാണ്. മേഖലകളുടെ ചർച്ചയും അവസാനിച്ചിട്ടില്ല.

ഇന്ന് തന്നെ പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ സിഎൽപി നേതാക്കൾ, എഐസിസി സെക്രട്ടറിമാർ, പിസിസി പ്രസിഡന്‍റുമാർ, എംപിമാർ എന്നിവരോടും എ ഐ സി സി ആസ്ഥാനത്ത് എത്താൻ നിർദ്ദേശിച്ചിരുന്നു. എല്ലാരുമായി കൂടി ആലോചനകൾ നടത്തിയതിന് ശേഷമെ അദ്ധ്യക്ഷനെ പ്രഖ്യാപിക്കു എന്ന് സംഘടനാ കാര്യ ചുമതല ഉള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം കൂടിയ പ്രവർത്തക സമിതിയിൽ ആണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിയാൻ സന്നദ്ധത അറിയിച്ചത്. തുടർന്ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ രാഹുൽ ഗാന്ധി തന്നെ നേതാക്കളോട് നിർദ്ദേശിച്ചു. ബിജെപിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ പോന്നതും, പാർട്ടിയെ ഒറ്റക്കെട്ടോടെ നയിക്കാൻ പോന്നതുമായ നേതാവിനെ തന്നെയാകും കോൺഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് പരിഗണിക്കുക. ആ അസുലഭ നിമിഷത്തിന് വേണ്ടി കാത്തിരിക്കുക ആണ് രാജ്യം മുഴുവൻ ഉള്ള കോൺഗ്രസ് പ്രവർത്തകർ.

teevandi enkile ennodu para