‘പോലീസിന് ഭയമെങ്കിൽ ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവര്‍ത്തകര്‍ കാവലുണ്ടാകും’; എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ എംപി

Jaihind Webdesk
Wednesday, February 16, 2022

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്എഫ്ഐ-ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. ചവറ എംഎസ്എന്‍ കോളേജില്‍ നടന്ന അക്രമത്തില്‍ നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് നോക്കിനില്‍ക്കെയാണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. പോലീസിന്‍റെ നിലപാട് സമൂഹത്തിന് ഒന്നടങ്കം ഭീഷണിയാണെന്ന് കെ സുധാകരന്‍ എം.പി ചൂണ്ടിക്കാട്ടി. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പുകളെ എസ്എഫ്ഐ ഭയക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം ഗുണ്ടകളെ നിയന്ത്രിക്കാന്‍ പോലീസിന് ഭയമാണെങ്കില്‍ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്നും കലാലയങ്ങളെ കുരുതിക്കളമാക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

ചവറ MSN കോളേജിൽ ഇലക്ഷന് മത്സരിച്ചതിൻ്റെ പേരിൽ KSU പ്രവർത്തകരെ SFI-DYFl ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചിരിക്കുന്നു. കേരള പോലീസ് നോക്കി നിൽക്കേയാണ് കോളേജിനകത്ത് CPM ഗുണ്ടകൾ അഴിഞ്ഞാടിയത്.
അതുൽ, അനന്ദു, അസ്ലം ,ശ്യാം തുടങ്ങി നിരവധി പ്രവർത്തകർക്ക് പരുക്കേറ്റിരിക്കുന്നു. ജനാധിപത്യ രീതിയിൽ സമാധാനപൂർവ്വം കലാലയ തിരഞ്ഞെടുപ്പുകളെ നേരിടാൻ SFl ഭയക്കുന്നതെന്തിനാണ്?
പോലീസ് നീതി നടപ്പിലാക്കാൻ ഭയന്ന് സിപിഎമ്മിൻ്റെ അടിമകളാകുന്നത് സമൂഹത്തിന് ഒന്നടങ്കം ഭീഷണിയാണ്. കരുനാഗപ്പള്ളി ACP യോട് നീതിപൂർവ്വം ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി മുതൽ KSU – ൽ പ്രവർത്തിച്ചാൽ ജീവനെടുക്കുമെന്ന് കെ എസ് യു -ൻ്റെ കുട്ടികളെ ഭീഷണിപ്പെടുത്തിയ CPM ഗുണ്ടകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങളെ നിയന്ത്രിക്കാൻ കേരള പോലീസിന് ഭയമാണെങ്കിൽ ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ കാവലുണ്ടാകും. അതുകൊണ്ട് കലാലയങ്ങളെ കുരുതിക്കളമാക്കാൻ ആയുധമെടുക്കുന്ന CPM പ്രവണത ഇവിടെ നിർത്തുക.