എസ്.ഡി.പി.ഐ പ്രവർത്തകര്‍ വെട്ടി പരിക്കേല്‍പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് മരിച്ചു

തൃശൂർ ചാവക്കാട് വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ചാവക്കാട് പുന്ന ബൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് നൗഷാദ് ആണ് മരിച്ചത്.

4 കോൺഗ്രസ് പ്രവർത്തകർക്കാണ് ഇന്നലെ വെട്ടേറ്റത്. വിജേഷ്, സുരേഷ്, നിഷാദ് എന്നിവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ നില കൂടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ബൈക്കുകളിൽ എത്തിയ സംഘമാണ് ആക്രമിച്ചത്.

congressmurder
Comments (0)
Add Comment