കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം; ബി.ജെ.പി തകര്‍ന്നടിഞ്ഞു

ബംഗളൂരു: കര്‍ണാടകയിലെ 1361 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം. ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി 509 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം കൊയ്്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പുറത്തുവിട്ട 1221 സീറ്റില്‍ 509 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 366 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 174 സീറ്റുമായി ജനതാദളും മികച്ച പ്രകടനമാണ് നടത്തിയത്. 172 സീറ്റുകള്‍ മറ്റുള്ളവരും നേടി.

63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് മെയ് 29നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹംനാബാദ് ടൗണ്‍ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റര്‍ സന്ദേശം പങ്കുവെച്ചു. കൂടുതല്‍ സീറ്റുകള്‍ നേടി ആധികാരിക വിജയത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്നും അന്തിമ ഫലത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

congressbjpAICCkarnataka
Comments (0)
Add Comment