ജമ്മു കശ്മീരിന് അഞ്ച് ഉറപ്പുകളുമായി കോണ്‍ഗ്രസ് ; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ.

Jaihind Webdesk
Wednesday, September 11, 2024

 

ജമ്മു കശ്മീർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ ഒരടി മുന്നിലാണ് കോൺഗ്രസ്‌. ഇന്ന് ജമ്മു കശ്മീരിന് അഞ്ച് ഉറപ്പുകളുമായി കോണ്‍ഗ്രസ് രംഗത്ത് വരികയാണ്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നതാണ് ഏറ്റവും പ്രധാന പ്രഖ്യാപനം. കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ. സ്ത്രീകള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ 5 ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും കോണ്‍ഗ്രസ് വാഗ്ദാനത്തിലുണ്ട്.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ പരമാവധി ശ്രമ നടത്തും. കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ പുനരധിവാസവും ഉറപ്പാക്കാനുള്ള നടപടികളും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നുണ്ട്. അനന്തനാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തിരഞ്ഞെടുപ്പ് വാഗാദാനങ്ങള്‍ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് ബിജെപിയെ പോലെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പാര്‍ട്ടിയല്ല. ബിജെപി സംസാരിക്കുക മാത്രമേയുള്ളൂ. എന്നാല്‍ കോണ്‍ഗ്രസ് പറഞ്ഞത് പ്രവര്‍ത്തിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. ഫറൂഖ് അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സെപ്റ്റംബര്‍ 18, 25 ഒക്ടോബര്‍ 1 എന്നീ ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. 10 വർഷത്തിന് ശേഷമാണ് ജമ്മു കാശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്