രാജസ്ഥാനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തി കേന്ദ്രമായ രാംഗഡ് അസംബ്ലി മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. 9724 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി ഷാഫിയ സുബൈറിന്‍റെ വിജയം. ഇതോടെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം 100 തികഞ്ഞു.
കേവലം ഒരു തിരഞ്ഞെടുപ്പ് വിജയം എന്നതിനുമപ്പുറം ബി.ജെ.പി യുടെ കുത്തക സീറ്റാണ് കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തിരിക്കുന്നത്. 2019 ൽ രാജസ്ഥാനിൽ നിന്ന് കോൺഗ്രസിനെ കാത്തിരിക്കുന്നത് 2009ന് സമാനമായ വിജയമാണെന്ന് ഈ വിജയത്തോടെ വ്യക്തമായിരിക്കുന്നു.
21 വർഷത്തിന് ശേഷം കോണ്‍ഗ്രസ് രാജസ്‌ഥാൻ നിയമസഭയിൽ മൂന്നക്കം തികച്ചു എന്ന പ്രത്യേകത കൂടി ഈ വിജയത്തിന് ഉണ്ട് (1998 ൽ 153 സീറ്റ് നേടിയതാണ് അവസാനത്തെ മൂന്നക്ക വിജയം)
അതിനുമൊക്കെ അപ്പുറം പശുവിന്‍റെ പേരിൽ ആൾക്കൂട്ട കൊലപാതകം നടന്ന മണ്ഡലത്തിലാണ് കൈപ്പത്തി ചിഹ്നത്തിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ മൽസരിപ്പിച്ച് ജയിപ്പിച്ചത് എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ വിജയവും കോണ്‍ഗ്രസിന്‍റെ ജനസമ്മതിയുടെ നേര്‍ക്കാഴ്ചയും.
ബി.എസ് പി വലിയ തോതിൽ വോട്ടുകൾ ഭിന്നിപ്പിച്ചിട്ടും കോൺഗ്രസിന് ജയിക്കാൻ സാധിച്ചത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
റിസൾട്ട് 2013:
ബി.ജെ.പി -73842- 47.18%
കോണ്ഗ്രസ്. -69195- 44.21%
ബി.എസ്.പി. -7790 -4.98%
2018
കോണ്ഗ്രസ് -83304( +14109)-44.77% (+.058%)
ബി.ജെ.പി. -71053 (-2789)- 38.20% ( -8.98%)
ബി.എസ്.പി. -24847 (+17057)-13.36% (+8.38%)