രാജസ്ഥാനിൽ ആറു നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം. ആറിൽ നാലിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ജയ്പുർ ഹെരിറ്റേജ്, ജോധ്പുർ നോർത്ത്, കോട്ട നോർത്ത്, കോട്ട സൗത്ത് എന്നിവിടങ്ങളിലാണ് കോൺഗ്രസിന് മേയർ സ്ഥാനം.
ബിജെപി ശക്തികേന്ദ്രങ്ങളായ ജോധ്പുർ നോർത്ത്, കോട്ട നോർത്ത്, ജയ്പുർ ഹെറിറ്റേജ് എന്നീ മൂന്നിടങ്ങളും കോൺഗ്രസ് പിടിച്ചെടുത്തു. ബിജെപിയും കോൺഗ്രസും തുല്യ സീറ്റുകൾ നേടിയ കോട്ട സൗത്തിൽ കോൺഗ്രസ് മേയർ സ്ഥാനം പിടിച്ചെടുത്തതു ബിജെപിയ്ക്കു തിരിച്ചടിയായി.