രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തും: സച്ചിന്‍ പൈലറ്റ്

Jaihind Webdesk
Saturday, December 8, 2018

Ashok Gehlot Sachin Pilot

രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് പി.സി.സി പ്രസിഡന്‍റ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇത്തവണ രാജസ്ഥാനിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് സച്ചിൻ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങൾ ആഗ്രഹിച്ച രീതിയിലുളള സർക്കാരായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാനിൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹലോട്ടും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരവും അതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാനത്ത് 50 സീറ്റുകളിൽ ഒതുങ്ങുമെന്നും ഗെഹലോട്ട് പറഞ്ഞു.[yop_poll id=2]