കാർഷിക രംഗം ഒരു കുത്തകയ്ക്കും തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ല : രാഹുൽ ഗാന്ധി

Jaihind News Bureau
Friday, February 12, 2021

 

ന്യൂഡല്‍ഹി : കാർഷിക രംഗം ഒരു കുത്തകയ്ക്കും തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതാണ്. കർഷകരുമായി ചർച്ച നടത്തുന്നതിന് പകരം നിയമങ്ങൾ പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാം കർഷകർക്ക് വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി പറയുമ്പോൾ കർഷകർ ഡൽഹി തെരുവുകളിൽ പ്രതിഷേധിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കാർഷിക രംഗം ഒരു കുത്തകയ്ക്കും തീറെഴുതാൻ കോണ്‍ഗ്രസ് അനുവദിക്കില്ല എന്ന് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുന്നതാണ്. കർഷകരുമായി ചർച്ച നടത്തുന്നതിന് പകരം നിയമങ്ങൾ പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാം കർഷകർക്ക് വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി പറയുമ്പോൾ കർഷകർ ഡൽഹി തെരുവുകളിൽ പ്രതിഷേധിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്ത് തുടരുന്ന കർഷക പ്രതിഷേധങ്ങൾക്ക് ഊർജം പകരുന്നതാണ് കോണ്‍ഗ്രസിന്‍റെ കിസാന്‍ പഞ്ചായത്തുകൾ. രാജ്യത്തെ 40 ശതമാനം ആളുകളും കാർഷിക മേഖല ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവർക്കെതിരയാണ് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ആക്രമണം നടത്തുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് മുന്നോ നാലോ ബിസിനസുകാർക്ക് വേണ്ടിയാണ്. ഇവർക്ക് വഴി വെട്ടുക മാത്രമാണ് പ്രധാനമന്ത്രി ചെയുന്നത് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

നോട്ട് നിരോധനം ഉൾപ്പെടെ സർക്കാർ നടപ്പാക്കിയ നയങ്ങൾ സാധാരണക്കാരെ തകർത്തു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കർഷകർക്കും സാധാരണകാർക്കും ഒപ്പം നിന്നുകൊണ്ട് കാർഷിക നിയമങ്ങളെ കോണ്‍ഗ്രസ് ഇല്ലായ്മ ചെയ്യും എന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. രാജസ്ഥാനിലെ പിലിബംഗയിലും പദംപൂരിലുമാണ് രാഹുൽ ഗാന്ധി കിസാന് പഞ്ചായത്തുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. നാളെ നടക്കുന്ന ട്രാക്ടർ റാലിയിലും രാഹുൽ ഗാന്ധി പങ്കെടുക്കും.