മകളേ മാപ്പ്…. വണ്ടിപ്പെരിയാര്‍ കേസില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസിന്റെ സായാഹ്ന ധര്‍ണ്ണ

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെയും പോക്‌സോ കേസ് പ്രതിയ്ക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഡിസംബര്‍ 17ന് (ഞായറാഴ്ച) മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ‘മകളെ മാപ്പ് ‘എന്ന പേരില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അറിയിച്ചു.

 

Comments (0)
Add Comment