ചടയമംഗലം വെള്ളിനല്ലൂർ പഞ്ചായത്ത് കോൺഗ്രസ് പിടിച്ചെടുത്തു: ഇടത് കുത്തക വാർഡില്‍ വന്‍ വിജയം

Jaihind Webdesk
Wednesday, May 18, 2022

ചടയമംഗലം നിയോജക മണ്ഡലത്തിൽ വെള്ളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്‌ പിടിച്ചെടുത്തു. മൂന്നാം സ്ഥാനത്ത് ആയിരുന്ന മുളറച്ചാൽ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി വട്ടപ്പാറ നിസാർ 399ന വോട്ടിന്‍റെ  ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റിനെയാണ് ഇടത് കുത്തക വാർഡിൽ കോൺഗ്രസ്‌ പരാജയപ്പെടുത്തിയത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി വെള്ളിനല്ലൂർ പഞ്ചായത്ത്‌ ഇനി കോൺഗ്രസ്‌ ഭരിക്കും.