തെലങ്കാന പിടിക്കാനൊരുങ്ങി കോൺഗ്രസ് – ടിഡിപി സഖ്യം

തെലങ്കാന പിടിക്കാനൊരുങ്ങി കോൺഗ്രസ് – ടിഡിപി സഖ്യം. ടിഡിപി-കോൺഗ്രസ് ബന്ധം തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി. രാഹുൽ ഗാന്ധിയുമായി ആശപരമായ ഭിന്നതകളൊന്നുമുണ്ടായിരുന്നില്ലെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് മുന്നണി 75 സീറ്റോടെ അധികാരത്തിൽ വരുമെന്ന് വർക്കിങ് പ്രസിഡന്‍റ് പൊന്നം പ്രഭാകർ പറഞ്ഞു.

തെലങ്കാനയിൽ രൂപീകരിച്ച കോൺഗ്രസ്-ടിഡിപി ബന്ധം തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ ദിവസം നടന്ന മുന്നണിയുടെ റാലിയിൽ രാഹുൽ ഗാന്ധിയും മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു പങ്കെടുത്ത റാലിയിൽ റാലികളിൽ വൻ ജന പങ്കാളിത്തമുണ്ടായിരുന്നു.

തെലുങ്കുദേശം പാർട്ടി, തെലങ്കാന ജനസമിതി, സിപിഐ എന്നിവരാണ് കോൺഗ്രസ് മുന്നണിയിലെ മറ്റു പാർട്ടികൾ. മുന്നണി 119ൽ 75 സീറ്റോടെ മുന്നണി അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് പൊന്നം പ്രഭാകരൻ പറഞ്ഞു. കാലാവധി തീരുന്നതിന് മുമ്പേ മന്ത്രിസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ടിആർഎസ് ഇപ്പോള്‍ കോൺഗ്രസ് മുന്നണിയുടെ മുന്നേറ്റത്തിൽ കടുത്ത ആശങ്കയിലാണ്. 119 സീറ്റിൽ 63 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ടിആർഎസ് അധികാരത്തിലേറിയത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 21 സീറ്റും ടിഡിപിക്ക് 15 സീറ്റ്, എഐഎംഐഎമ്മിന് 7 സീറ്റും, ബിജെപിക്ക് 5 സീറ്റും മറ്റുള്ളവർക്ക് 8 സീറ്റുമായിരുന്നു 2014ലെ സീറ്റ് നില.

കഴിഞ്ഞ തവണ കോൺഗ്രസും ടിഡിപിയും തനിച്ചാണ് മത്സരിച്ചത്. അതുകൊണ്ടു തന്നെ ഇത്തവണ ഈ രണ്ടു പാർട്ടികളും ഒരുമിച്ച് നിന്നാൽ നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുന്നണി. നിലവിലെ ഭരണ വിരുദ്ധ വികാരം പരമാവധി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് മുന്നണി മഹാകൂട്ടം ലക്ഷ്യമിടുന്നത്. പ്രചരണ രംഗത്ത് നേതാക്കളെ കൂടാതെ സിനിമാ താരങ്ങളെയുമാണ് ഇത്തവണ  രംഗത്തിറക്കിയിരിക്കുന്നത്. വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാൻ പ്രമുഖ നേതാക്കളും തെലുങ്കാനയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Congress-TDP Alliance
Comments (0)
Add Comment