സി.ഒ.ടി നസീർ കോൺഗ്രസിലേക്ക് വന്നാൽ സ്വീകരിക്കും : മുല്ലപള്ളി രാമചന്ദ്രൻ

Jaihind Webdesk
Wednesday, June 12, 2019

സി.ഒ.ടി നസീർ കോൺഗ്രസിലേക്ക് വന്നാൽ സ്വീകരിക്കുമെന്ന് കെപിപിസി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രൻ. കേരളത്തിലെ സി പി എമ്മിന് ഇപ്പോഴും വിവേകം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ജനാധിപത്യ മതേതര ഐക്യത്തിനും കോൺഗ്രസ് വിട്ട് വീഴ്ച ചെയ്തു. എന്നാൽ ദേശിയ തലത്തിൽ കോൺഗ്രസിന്‍റെ ഈ നീക്കങ്ങളെ സി.പി.എം കേരള ധ ഘടകവും പിണറായി വിജയനും തുരങ്കം വെച്ചു.

കെ എസ് യു പ്രവർത്തകനെ പഠിക്കാൻ അനുവദിക്കില്ല എന്ന നിലപാട് അംഗീകരിക്കില്ല. പരിശീലനം ലഭിച്ച ഗുണ്ടകളാണ് സി.ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ചത് അന്ത്യമടുത്തിട്ടും സിപിഎമ്മിന് തിരിച്ചറിവ് ഇല്ലെന്നും ബംഗാളിലെ ഗതി ഇവിടെയും സി.പി.എമ്മിന് ഉണ്ടാകുമെന്നും മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞു.