ജെഎൻയു അക്രമത്തിൽ അന്വേഷണം നടത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വസ്തുതാ അന്വേഷണ സമിതിയെ നിയോഗിച്ചു. ജെഎൻയു കാമ്പസിൽ നടന്ന അക്രമത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സുസ്മിത ദേവ്, മുൻ എൻ.എസ്.യു.ഐ അധ്യക്ഷന്മാരായ ഹൈബി ഈഡൻ എംപി, അമൃത ധവാൻ, ജെ.എൻ.യു എൻ എസ് യു ഐ അധ്യക്ഷൻ സയ്യിദ് നസീർ ഹുസൈൻ തുടങ്ങിയവരാണ് 4 അംഗ സമിതിയിലെ മറ്റ് അംഗങ്ങൾ.