മഹാരാഷ്ട്രയില്‍ ജനക്കൂട്ടമെത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന, റെയില്‍വെയുടെ പങ്കും അന്വേഷിക്കണം : കോണ്‍ഗ്രസ്

Jaihind News Bureau
Thursday, April 16, 2020

ലോക്ക് ഡൗണ്‍ ലംഘിച്ച് ബാന്ദ്ര റെയില്‍വെ സ്‌റ്റേഷനിലേക്ക് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനാണ്  ഇതുസംബന്ധിച്ച് സൂചന നല്‍കി. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ പ്രചാരണം നടത്തിയത് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയ വ്യക്തിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ ഇളക്കി വിടാൻ ചിലർ ശ്രമിച്ചുവെന്നാണ് പോലീസ് കരുതുന്നത്. ഇതാണ് ബാന്ദ്ര റെയിൽവെ സ്റ്റേഷനിലേക്ക് ആളുകൾ കൂട്ടത്തോടെ എത്താൻ കാരണമെന്നും സംശയിക്കുന്നുണ്ട്.  ശരിയായ രീതിയിൽ പൊലീസ് കൈകാര്യം ചെയ്തത് കൊണ്ടുമാത്രമാണ് സ്ഥിതിഗതികള്‍ ശാന്തമായതെന്നും ഇല്ലെങ്കില്‍ ഒട്ടേറെ പേരുടെ മരണത്തിന് ബാന്ദ്ര സാക്ഷിയാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലുണ്ടായ പ്രതിസന്ധിയില്‍ റെയിൽവേ മന്ത്രാലയത്തിന്‍റെ പങ്ക് കേന്ദ്രം അന്വേഷിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു. അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന് പ്രിയങ്ക തുടർച്ചയായ ട്വീറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.

Asserting that the workers were the backbone of the country, Priyanka said poor have been left to their fate during lockdown and questioned the government on why railway bookings continued during the 21-day lockdown which was announced on March 24 night by the Prime Minister. PM Modi on April 14, the day the 21-day lockdown ended, extended the restrictions for another 19 days till May 3.

തൊഴിലാളികളാണ് രാജ്യത്തിന്‍റെ നട്ടെല്ല്. ലോക്ക് ഡൗണ്‍ സമയത്ത് ദാരിദ്ര്യം അനുഭവിക്കുന്നവരെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന രീതിയില്‍ പെരുമാറരുതെന്നും പറഞ്ഞ പ്രിയങ്ക, മാർച്ച് 24 ന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലയളവിലും റെയിൽ‌വേ ബുക്കിംഗ് തുടർന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

വ്യക്തതയില്ലാതെ ബുക്കിങ് നടത്തിയത് എന്തിനാണ് എന്ന കാര്യത്തില്‍ റെയില്‍വേ വിശദീകരിക്കണം നല്‍കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. കുടിയേറ്റ തൊഴിലാളികളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിർത്തി എന്തിനാണ് റെയിൽവെ സർവീസ് അവസാനിപ്പിച്ചത് എന്നും അഹമ്മദ് പട്ടേൽ ചോദിച്ചു.

21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ച ഏപ്രിൽ 14 ന് പ്രധാനമന്ത്രി മോദി 19 ദിവസം കൂടി അത് നീട്ടി നിയന്ത്രണം മെയ് 3 വരെ ആക്കുകയായിരുന്നു.