ഉത്തർപ്രദേശിൽ ക്രമസമാധാന തകർന്ന് തരിപ്പണമായെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, October 14, 2020

ഉത്തർപ്രദേശിൽ ക്രമസമാധാന തകർന്ന് തരിപ്പണമായെന്ന് കോണ്‍ഗ്രസ്. സർക്കാരിന്‍റെ ആശീർവാദത്തോടെ ക്രിമിനലുകൾ വിലസുകയാണ്. രാജ്യത്തെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കെടുത്താൽ യു പി ഒന്നാമതാണ് എന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.

ബിജെപി ഭരണം ഉത്തർ പ്രദേശിൽ അക്രമികൾക്ക് എന്തിനും ധൈര്യം നൽകുകയാണ് എന്ന് കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചു. എല്ലാ അതിക്രമങ്ങളിലും സർക്കാർ അക്രമികൾക്ക് ഒപ്പമാണ്. യുപി കേന്ദ്രീകരിച്ചു നടക്കുന്ന അതിക്രമങ്ങൾക്ക് സർക്കാരിന്‍റെ വലിയ പിന്തുണ ഉണ്ട്.

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ അക്രമങ്ങളിലും കൊലപാതകങ്ങളും ഒന്നാമത് ഉത്തർപ്രദേശ് ആണെന്ന് കാണാൻ കഴിയും.

അതിക്രമങ്ങളിൽ അക്രമികൾക്ക് ഒപ്പം നിൽക്കുകയും ഇരയെ അപകീർത്തിപ്പെടുത്തുകയുമാണ് സർക്കാരും ബിജെപിയും എന്നും പവൻ ഖേര കുറ്റപ്പെടുത്തി.