പ്ലാൻഫണ്ട് വെട്ടിക്കുറച്ച നടപടി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ സത്യഗ്രഹം ഇന്ന്‌

Jaihind News Bureau
Tuesday, September 15, 2020

congress flag

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഇന്നു രാവിലെ സത്യഗ്രഹം നടത്തും. രാവിലെ 10 മുതല്‍ പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം.  പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹം.

സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സമുന്നത കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

teevandi enkile ennodu para