കോണ്‍ഗ്രസിന്റെ ആറാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നു. രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അജ്മീറില്‍ രാമചന്ദ്ര ചൗധരിയും, രാജ് സമന്തില് സുദര്ശന് റാവത്തും, ബില്വാറയില് ഡോക്ടര്‍ ദാമോദര്‍ ഗുജാറും ജനവിധി തേടും. കോട്ടയില്‍ പ്രഹ്ളാദ് ഗുഞ്ജാലാണ്സ്ഥാ നാര്‍ത്ഥി. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ അഡ്വക്കേറ്റ് റോബര്‍ട്ട് ബ്രൗസാണ് സ്ഥാനാര്‍ത്ഥി.
മാര്‍ച്ച് 21 ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് പ്രഹ്ലാദ് ഗുഞ്ചലാണ് കോട്ടയില്‍ നിന്ന് ജനവിധി തേടുന്നത്. അദ്ദേഹം ബിജെപിയുടെ ഓം ബിര്‍ളയെയാണ് നേരിടുന്നത്. അതേസമയം അജ്മീറില്‍ രാമചന്ദ്ര ചൗധരിയും രാജ് സമന്തില് സുദര്ശന് റാവത്തും മത്സരിക്കും. രാജസ്ഥാനിലെ ബില്‍വാരയില്‍ നിന്ന് ഡോ. ദാമോദര്‍ ഗുര്‍ജറിനെയാണ് തിരഞ്ഞെടുത്തത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അഡ്വക്കേറ്റ് റോബര്‍ട്ട് ബ്രൗസാണ് മത്സരിക്കുന്നത്. തമിഴ്നാട്ടിലെ വിളവന്‍കോട് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയായി ഡോ. തരാഹായ് കത്ത്ബെര്‍ട്ടിന്റെ സ്ഥാനാര്ത്ഥിത്വത്തിനും പാര്‍ട്ടി അംഗീകാരം നല്‍കിയിട്ടുണ്ട്.
രാജസ്ഥാനിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 നും ഏപ്രില്‍ 26 നും രണ്ട് ഘട്ടങ്ങളിലായി നടക്കുമ്പോള്‍, തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും ഏപ്രില്‍ 19 ന് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.