കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും : കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, March 17, 2022

ന്യൂഡല്‍ഹി : രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി.

നാളെ സംസ്ഥാനത്തെ പ്രധാന നേതാക്കന്മാരുമായി ചര്‍ച്ച നടത്തി ഉടന്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കെ.സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു