തണ്ണീർപ്പന്തൽ റോഡിന്‍റെ ശോചനീയാവസ്ഥ; റോഡിൽ കൃഷിയിറക്കി പ്രതിഷേധിച്ച് കോണ്‍ഗ്രസ്

 

കോഴിക്കോട്: കോഴിക്കോട് മാളിക്കടവ് – തണ്ണീർപ്പന്തൽ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിൽ കൃഷിയിറക്കിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധ സമരം കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് പി.വി. ബിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. സജിത്ത് കുമാർ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ജിതിൻ എം, ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്‍റ് അഷ്റഫ് ചേലാട്ട്, മണ്ഡലം പ്രസിഡന്‍റുമാരായ പി. അനന്ദൻ, പി.കെ. ജറീർ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment