കോണ്‍ഗ്രസ് പ്രതിഷേധം ; കഴക്കൂട്ടം-കാരോട് ബൈപാസിലെ ടോള്‍ പിരിവ് താൽകാലികമായി നിര്‍ത്തിവെച്ചു

Jaihind Webdesk
Tuesday, August 24, 2021

തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ബൈപാസിലെ ടോള്‍ പിരിവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. എം.വിന്‍സെന്‍റ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധസമരം സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍പിരിവ് നിര്‍ത്തിവെച്ചു. റോഡ് നിർമ്മാണം പൂർത്തിയാകുന്നതിനുമുന്‍പ് ടോള്‍ പിരിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.