വാളയാര്‍ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധജ്വാല

Jaihind News Bureau
Tuesday, October 29, 2019

വാളയാര്‍ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധജ്വാല. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാരംഭിച്ച യു.ഡി.എഫ് പ്രതിഷേധജ്വാല പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മറ്റ് യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.