മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാജ്യസഭയിലും ലോക്‌സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ വധിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പറഞ്ഞു. വിഷയത്തില്‍ സഭ വിട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തൂ എന്നെഴുതിയ ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. സഭ ചേര്‍ന്നയുടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ സംവിധാന്‍ കി ഹത്യ ബന്ദ് കരോ എന്ന മുദ്രാവാക്യം വിളിച്ച് സീറ്റില്‍ നിന്നെഴുന്നേറ്റ് പ്രതിഷേധിച്ചു. സ്റ്റോപ് മര്‍ഡര്‍ ഓഫ് ഡെമോക്രസി എന്നെഴുതിയ ബാനര്‍ പടിച്ച മലയാളി എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും ബിര്‍ള ഇടപെട്ട് സഭയില്‍ നിന്ന് പുറത്താക്കി.
പുറത്തേക്ക് പോയ കോണ്‍ഗ്രസ് അംഗങ്ങള്‍, മഹാത്മാഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രതിഷേധമിരുന്നു. കുതിരക്കച്ചവടം നിര്‍ത്തൂ, വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കൂ തുടങ്ങിയ ബാനറുകള്‍ ഏന്തിയായിരുന്നു പ്രതിഷേധം. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിനു പുറത്ത് പ്രതിഷേധിച്ച ശേഷമാണ് വീണ്ടും ഇരുസഭകളിലും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഉച്ചവരെ ലോക്‌സഭ പിരിഞ്ഞു.
https://youtu.be/qOLJuZ_HnTs